Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് ഓഫീസിലെ ദൈനംദിന ആവശ്യങ്ങൾക്കായി സ്പെഷ്യൽ തഹസിൽദാർ (എൽ.എ) നമ്പർ 1 ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ച് സീറ്റ് വിഭാഗത്തിൽപ്പെട്ട, 2022-ന് ശേഷം രജിസ്റ്റർ ചെയ്ത വാഹനങ്ങളാണ് പരിഗണിക്കുന്നത്. ഒരു വർഷത്തേക്കാണ് കരാർ.
താൽപര്യമുള്ള രജിസ്റ്റർ ചെയ്ത വാഹന ഉടമകളും കോൺട്രാക്ടർമാരും ക്വട്ടേഷനോടൊപ്പം വാഹനത്തിന്റെ എല്ലാ രേഖകളുടെയും പകർപ്പുകൾ സഹിതം നവംബർ 12-ന് വൈകിട്ട് മൂന്നിന് മുമ്പായി സ്പെഷ്യൽ തഹസിൽദാർ (എൽ.എ) നമ്പർ 1, കൊച്ചി മെട്രോ റെയിൽ പ്രൊജക്ട്, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിൽ നൽകണം.
ഫോൺ: 0484 2421482.
date
- Log in to post comments