റവന്യൂ ജില്ലാ കലോത്സവം നവംബർ 24 മുതൽ 28 വരെ
*സംഘാടകസമിതി യോഗം ചേർന്നു
റവന്യൂ ജില്ലാ കലോത്സവം നവംബർ 24 മുതൽ 28 വരെ പ്രധാന വേദിയായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി വിഎച്ച്എസ് എസ് സ്കൂളിലും മറ്റ് 14 വേദികളിലുമായി അരങ്ങേറും. കലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകസമിതി യോഗം ചേർന്നു. യോഗത്തിന്റെ ഉദ്ഘാടനം വി പി സജീന്ദ്രൻ എംഎൽഎ നിർവഹിച്ചു.
റവന്യൂ കലോത്സവത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും കൃത്യമായും ഭംഗിയായും നടപ്പിലാക്കാൻ സാധിക്കണമെന്നും കലോത്സവത്തിനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള അവസരം ഒരുക്കണമെന്നും എംഎൽഎ പറഞ്ഞു.
മുഖ്യമന്ത്രി, ജില്ലയിലെ മന്ത്രിമാർ, എം.പി.മാർ, എംഎൽ എമാർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ ഭാരവാഹികളായാണ് സംഘാടക സമിതി രൂപീകരിച്ചത് .ജനപ്രതിനിധികൾ ചെയർമാൻമാരായുംഅധ്യാപക പ്രതിനിധികൾ കൺവീനർമാരായും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.14 ഉപ ജില്ലകളിൽ നിന്നായി 5000 ത്തോളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി വിഎച്ച്എസ് എസ് സ്കൂൾ മാനേജർ അഡ്വ. മാത്യു. പി. പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സുജിത്ത് പോൾ മുഖ്യപ്രഭാഷണം നടത്തി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, വൈസ് പ്രസിഡന്റ് ബിജു കെ. ജോർജ്,അംഗം പി. വി. ജോൺ,പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷൈജ റെജി,കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ. പി.കുഞ്ഞ് മുഹമ്മദ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, വിഎച്ച് എസ്ഇ എഡി നവീന പി., ആർഡിഡി ബിയാട്രിസ് എറണാകുളം ഡിപിസി പി. എ. റഹീം,ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി,പുത്തൻകുരിശ് ഡി വൈ എസ്പിജോയി മാത്യു , കോലഞ്ചേരി എഇഒ പി. ആർ. മേഖല കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച് എസ് എസ് പ്രിൻസിപ്പൽ ഹണി ജോൺ തേനുഗൽ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments