Skip to main content

ജൂനിയർ റസിഡന്റ് നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ജൂനിയർ റസിഡന്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. വേതനം: പ്രതിമാസം 52,000 രൂപ. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം നവംബർ ആറിന് രാവിലെ 10.30 ന് മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

date