ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി
ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി. കേച്ചേരി സിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സച്ചിൻ പ്രകാശ് അധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്സ്മാൻ തിലകൻ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും പദ്ധതി വികസനത്തിനെക്കുറിച്ചും വിശദീകരിച്ചു. ബ്ലോക്ക് റിസോർസ് പേഴ്സൺ അഞ്ജലി ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.
ചൊവ്വന്നൂർ ബ്ലോക്കിൽ ആദ്യമായി 125 ദിവസം തൊഴിൽ പൂർത്തീകരിച്ച സുമംഗല സദാനന്ദനെ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലറ്റ് വിനു, വാർഡ് മെമ്പർ സെബി, ആസൂത്രണ സമിതി അംഗം പീതാംബരൻ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ രഞ്ജിനി എന്നിവർ സംസാരിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് ബി.ഡി.ഒ. ഷിൽജി ചർച്ചയ്ക്ക് മറുപടി പറഞ്ഞു. അക്രെഡിറ്റഡ് എഞ്ചിനീയർ ധന്യ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഗീത നന്ദിയും പറഞ്ഞു.
- Log in to post comments