Post Category
മേറ്റ്മാരുടെ പരിശീലനം സംഘടിപ്പിച്ചു
ഉദയഗിരി ഗ്രാമ പഞ്ചായത്ത് വികസിത് ഭാരത് ഗ്യാരന്റീ ഫോർ റോസ്ഗർ & അജീവിക മിഷൻ (വി ബി ജി ആർ എ എം ജി) വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാൻ ഗ്രാമതല പരിശീലന മൊഡ്യൂൾ സംഘടിപ്പിച്ചു.
മേറ്റ്മാരുടെ പരിശീലനം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എൻ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തോമസ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പഞ്ചായത്ത് മെമ്പർമാരായ ജോയി പള്ളിപ്പറമ്പിൽ, ഷീബ ഡാനി,(വി ബി ജി ആർ എ എം ജി അസി. എഞ്ചിനീയർ ജ്യോത്സന ജോസഫ്, ടി വി ശ്യാമള , ബിന്ദുസാബു, കെ അരുൺ എന്നിവർ പങ്കെടുത്തു
date
- Log in to post comments