Post Category
കാലിത്തീറ്റ സബ്‌സിഡി
കാണക്കാരി ഗ്രാമപഞ്ചായത്ത്, ഉഴവൂർ ബ്ലോക്ക്, കോട്ടയം ജില്ലാ പഞ്ചായത്തുകളുടെ 2026-27 വർഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം കറവപ്പശുക്കൾക്കു കാലിത്തീറ്റ സബ്‌സിഡി പദ്ധതിക്ക് ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ക്ഷീരകർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ക്ഷീരസംഘത്തിൽ പാൽ അളക്കാത്ത കർഷകർ അപേക്ഷയോടൊപ്പം വെറ്ററിനറി സർജന്റെ സാക്ഷ്യപത്രവും നൽകണം. അപേക്ഷ കാണക്കാരി പഞ്ചായത്തുപരിധിയിൽ ഉള്ള ക്ഷീരസംഘത്തിൽനിന്നു ലഭിക്കും. നവംബർ 15ന് അകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് മാഞ്ഞൂർ ക്ഷീര വികസനയൂണിറ്റുമായി ബന്ധപ്പെണം. Ph: 04829-243878.
date
- Log in to post comments