കേരളപ്പിറവി ദിനാഘോഷം നടത്തി
ജില്ലാ സാക്ഷരതാ മിഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിന്‍റെയും ഭരണഭാഷാ വാരാഘോഷത്തിന്‍റെയും ഉദ്ഘാടനം കോട്ടയം മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ നിര്‍വഹിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍ അധ്യക്ഷനായിരുന്നു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കോട്ടയം തഹസില്‍ദാര്‍ സിറിള്‍ സഞ്ജു ജോര്‍ജ് കേരളപ്പിറവി ദിന സന്ദേശം നല്‍കി. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യൂ, ഷീല മനോഹരന്‍, അന്നമ്മ കെ. മാത്യു, ശ്രീകല എം. നായര്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷന്‍...
ജില്ലാ സാക്ഷരതാ മിഷന്‍റെ ആഭിമുഖ്യത്തില്‍ കോട്ടയം ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച കേരളപ്പറവി ദിനാഘോഷം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
- Log in to post comments