Skip to main content

ഭരണഭാഷാ വാരാഘോഷം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രശ്‌നോത്തരി, കത്തെഴുത്ത് മത്സരങ്ങള്‍ 

 

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പ്രശ്‌നോത്തരി, 'എന്റെ മലയാളത്തിന്, സ്‌നേഹപൂര്‍വം' കത്തെഴുത്ത് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. മലയാള ഭാഷ, കേരളം എന്നിവയെ അധികരിച്ച് നവംബര്‍ ഏഴിന് രാവിലെ 10.30ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രശ്‌നോത്തരി നടക്കുക. ജില്ലയിലെ ഒരോ സര്‍ക്കാര്‍ ഓഫീസിലെയും രണ്ട് പേരടങ്ങുന്ന ടീമുകള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ https://forms.gle/st4ZakyRoSESXjzy6 എന്ന ലിങ്ക് വഴി നവംബര്‍ 5ന് വൈകിട്ട് 5 മണിക്ക് മുമ്പായി പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.

ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന 'എന്റെ മലയാളത്തിന്, സ്‌നേഹപൂര്‍വം' കത്തെഴുത്ത് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മലയാളത്തിലെഴുതിയ 150 വാക്കുകളില്‍ കവിയാത്ത കത്തുകള്‍ prdkannur@gmail.com എന്ന ഇമെയിലിലേക്ക് നവംബര്‍ അഞ്ചിന് വൈകിട്ട് 5 മണിക്ക് മുമ്പായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 95268 43429.
 

date