Skip to main content

പുതിയ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ക്യാമ്പസ് ടു ബൂത്ത് ഡ്രൈവ് 

 

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയിലെ ക്യാമ്പസുകളില്‍ നടക്കുന്ന ക്യാമ്പസ് ടു ബൂത്ത് ഡ്രൈവിന് നാളെ (നവംബര്‍ 2) തുടക്കമാവും. കോളേജ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലങ്ങളില്‍ നടക്കുന്ന സ്‌പെഷ്യല്‍ എന്റോള്‍മെന്റ് ഡ്രൈവ് ഒരാഴ്ച നീണ്ടുനില്‍ക്കും.

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍- 2027ന്റെ ഭാഗമായി പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ക്യാമ്പസ് ടു ബൂത്ത്' ഡ്രൈവ് സംഘടിപ്പിക്കുന്നത്. നിലവില്‍ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 2027 ഒക്ടോബര്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി ഫോം 6 വഴി അപേക്ഷിക്കാം. അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.voters.eci.gov.in.
 

date