കുട്ടികളിലെ പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ചെമ്പിലോട് പഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ശിശുദിനം പ്രമാണിച്ച് കുട്ടികളിലെ പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ ആരോഗ്യ പരിപാലനത്തെക്കുറിച്ചും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കും പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി ഷൈജ നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇരിവേരി സഎച്ച്‌സി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സ് ഡോക്ടര്‍ സ്വപ്ന, കുടുംബശ്രീ ജില്ലാ റിസോഴ്സ് പേഴ്‌സണ്‍ ബിഷ. കെ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യദിനത്തിന്റെ ഭാഗമായി ബാലസഭ കുട്ടികളുടെ ഭക്ഷ്യ മേളയും നടന്നു.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീ മോഹനന്‍ എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ദില്‍ജിത്ത്, മെമ്പര്‍മാരായ സുബീര്‍ മാസ്റ്റര്‍, ലിജിന, ഉമേഷ് ചാല, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കുമാര്‍ ജി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments