Skip to main content

ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് വിജയികളെ അനുമോദിച്ചു

 

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ മിന്നുന്ന വിജയം കൈവരിച്ച വടകര ബി.ആര്‍.സിയിലെ കായിക പ്രതിഭകളെ കെ.കെ. രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആദരിച്ചു. പരിമിതികളെ മറികടന്ന് കുട്ടികള്‍ കൈവരിച്ച ഉജ്ജ്വല നേട്ടം അവരുടെ ഇച്ഛാശക്തിയുടെയും കൂട്ടായ പരിശ്രമത്തിന്റെയും തെളിവാണെന്ന് എം.എല്‍.എ പറഞ്ഞു. കായികരംഗത്ത് കഴിവ് തെളിയിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും അര്‍ഹമായ പിന്തുണയും തുടര്‍പ്രോത്സാഹനവും ഭരണകൂടവും സമൂഹവും ഉറപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗെയിംസ്, അത്‌ലറ്റിക്‌സ് ഇനങ്ങളിലായി ഏഴ് സ്വര്‍ണമടക്കം മികച്ച നേട്ടങ്ങളാണ് വടകര ബി.ആര്‍.സിയിലെ 11 കായികതാരങ്ങള്‍ സ്വന്തമാക്കിയത്. വിജയികളായ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നതിനായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വടകര ടൗണില്‍ വര്‍ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു.

വടകര സാംസ്‌കാരിക സ്‌ക്വയറില്‍ നടന്ന അനുമോദന ചടങ്ങില്‍ വടകര ബി.പി.സി. വി.കെ. അസീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വടകര മുനിസിപ്പല്‍ ചെയര്‍മാന്‍ പി.കെ. ശശി,  ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. കുഞ്ഞബ്ദുള്ള മാസ്റ്റര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സുനിത, ചോമ്പാല എ.ഇ.ഒ. സപ്ന ജൂലിയറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

date