Skip to main content

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ഒഴിവുള്ള പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം  എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും രണ്ട് ഫോട്ടോകളും സഹിതം നല്‍കണം. അപേക്ഷകള്‍ നവംബര്‍ 16 ന് വൈകുന്നേരം അഞ്ചു മണിക്കകം  ജില്ലാ ശിശു സംരക്ഷണ  ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ പൈനാവ്, പിന്‍ -685603 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.
ഫോണ്‍: 9747769903, 6282406053, 7510365192.

date