Skip to main content

വടക്കാഞ്ചേരി ഉപജില്ല സ്‌കൂൾ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

 

            

 വടക്കാഞ്ചേരി ഉപജില്ല കേരളം സ്‌കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം  യു.ആർ പ്രദീപ് എം.എൽ.എ നിർവ്വഹിച്ചു. നവംബർ 16, 17, 18, 19 തീയതികളിൽ പഴയന്നൂർ ജി.എച്ച്.എസ്.എസ്, കുന്നത്തറ എ.എൽ.പി.എസ് എന്നീ വിദ്യാലയങ്ങളിലായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ജി.എച്ച്.എസ്.എസ് സ്കൂളിലെ ചിത്രകലാ അധ്യാപകൻ പി.ടി. ഷാജഹാനാണ് കലോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്തത്.  

പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജിത മുരളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സത്യൻ മുഖ്യാതിഥിയായി. പഴയന്നൂർ സ്‌കൂൾ പ്രിൻസിപ്പാൾ ആർ. ഗോപകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സംഘാടക സമിതി അംഗങ്ങൾ, വിവിധ കമ്മിറ്റി അധ്യക്ഷൻമാർ, കൺവീനർമാർ, അക്കാദമിക് കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കലോത്സവത്തിന്റെ ഒരുക്കങ്ങൾ സംബന്ധിച്ച് വിവിധ കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ വിശകലനം ചെയ്തു. 

date