Post Category
തെരുവുനായ്ക്കൾക്ക് തീവ്ര വാക്സിനേഷൻ യജ്ഞം നടത്തി
വടക്കേകാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ
ഗവ. വെറ്ററിനറി ഡിസ്പെൻസറി വൈലത്തൂരിൽ തെരുവുനായ്ക്കൾക്കുള്ള തീവ്ര വാക്സിനേഷൻ യജ്ഞം നടത്തി. പേവിഷബാധ പ്രതിരോധ വാക്സിൻ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ സി.ഡി. ശ്രീൻസിക്ക് നൽകി പഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു യജ്ഞം ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നിഷ ബിനോജ്, വെറ്ററിനറി സർജൻ ഡോ. ജ്യോതി ശ്രീധരൻ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments