Skip to main content

വള്ളംകളി  കുട്ടനാടിന്റെ തനത് ഉത്സവം; റെജി ചെറിയാൻ  സിബിഎൽ ലീഗ് മത്സരം പുളിങ്കുന്നിൽ ഉദ്ഘാടനം ചെയ്തു

 

രാജീവ് ഗാന്ധി ട്രോഫി ചാമ്പ്യൻസ്  ബോട്ട് ലീഗ് (സി ബി എൽ) ലീഗ് മത്സര വള്ളംകളി പുളിങ്കുന്ന് ആറിൽ സംഘടിപ്പിച്ചു. 
കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കുട്ടനാടിനെ സംബന്ധിച്ചിടത്തോളം ഓരോ വള്ളംകള്ളിയും പ്രദേശത്തിന്റെ തനത് ഉത്സവമായി ആഘോഷിക്കുമെന്ന് റെജി ചെറിയാൻ എം.എൽ.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം സി.വി.രാജീവ് പാതക ഉയർത്തി. 
 പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ വെമ്പാടന്തറ അധ്യക്ഷനായി.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ദാസ് സ്വാഗതം ആശംസിച്ചു.

 മുൻ എംഎൽഎമാരായ സി.കെ സദാശിവൻ എ.എ. ഷുക്കൂർ, മറ്റ് ജന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

സി ബി എലിന്റെ ഭാഗമായി ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കുന്ന പ്രധാന വേദികളിലൊന്നായ പുളിങ്കുന്നിൽ ഒൻപത് ക്ലബുകളുടെ  കളിവള്ളങ്ങൾ തമ്മിലുള്ള  വാശിയേറിയ പോരാട്ടമാണ് നടന്നത്. ചെറുവള്ളങ്ങളുടെ പ്രദർശന മത്സരവും നടന്നു.

date