Skip to main content

ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണാര്‍ത്ഥം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ചിത്രരചനാ മത്സരം നടത്തി. മലപ്പുറം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.സി. വിനോദ് അധ്യക്ഷത വഹിച്ചു. എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.

എല്‍.പി. വിഭാഗത്തില്‍ പൂക്കളത്തൂര്‍ ജി.എം.എല്‍.പി. സ്‌കൂളിലെ പി. ദര്‍ശന്‍ ഒന്നാം സ്ഥാനവും ചെലൂര്‍ പി.ടി.എം.എല്‍.പി. സ്‌കൂളിലെ എന്‍. ലിബ ഫാത്തിമ രണ്ടാം സ്ഥാനവും ഒതുക്കുങ്ങല്‍ ജി.എം.എല്‍.പി. സ്‌കൂളിലെ പി. അന്ന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി. വിഭാഗത്തില്‍ കോഹിനൂര്‍ സെന്റ് പോള്‍സ് സ്‌കൂളിലെ എം. റസാ ഉല്‍ ജുമാഹ്  ഒന്നാം സ്ഥാനവും കോട്ടക്കല്‍ ജി.യു.പി. സ്‌കൂളിലെ പി. സിദിന്‍  ജീവന്‍ രണ്ടാം സ്ഥാനവും പനങ്ങാങ്ങര ജി.യു.പി. സ്‌കൂളിലെ എ.പി. ഹന്ന  മൂന്നാം സ്ഥാനവും നേടി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പുല്ലങ്കോട് ജി.എച്ച്.എസ്.എസിലെ എ.ജെ. ദേവശ്രീ  ഒന്നാം സ്ഥാനവും കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസിലെ സി. ആത്മിയ  രണ്ടാം സ്ഥാനവും ഇരുമ്പുഴി ജി.എച്ച്.എസ്.എസിലെ  ടി. യദു മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ടായിരിക്കും.

date