Skip to main content

ആളൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026: മത്സര തീയതികളില്‍ മാറ്റം

 

ആളൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 മത്സരങ്ങളുടെ തീയതികളില്‍ മാറ്റം വരുത്തിയതായി സംഘാടക സമിതി അറിയിച്ചു. മുന്‍പ് നവംബര്‍ 15-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സ്റ്റേജ് മത്സരങ്ങള്‍ നവംബര്‍ എട്ടിന് നടത്തും. കൂടാതെ നവംബര്‍ എട്ടിന് നിശ്ചയിച്ചിരുന്ന അത്ലറ്റിക്സ് മത്സരങ്ങള്‍ നവംബര്‍ 15 ലേക്ക് മാറ്റി ക്രമീകരിച്ചിട്ടുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മാറ്റം വരുത്തിയ തീയതികള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 9037837272, 9605371203 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

date