റിഥം പദ്ധതി; ഭിന്നശേഷിക്കാരായ കലാകാരന്മാര്ക്ക് അപേക്ഷിക്കാം
കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ റിഥം പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ജില്ലാതല ആര്‍ട്ട് ട്രൂപ്പുകളിലേക്ക് 45 വയസില്‍ താഴെയുള്ള ഭിന്നശേഷിക്കാരായ കലാകാരന്മാരില്നിന്ന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുകള്‍ വികസിപ്പിക്കുന്നതിനും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
അപേക്ഷയോടൊപ്പം കലാപ്രകടനത്തിൻ്റെ അഞ്ചു മിനിറ്റില്‍ കവിയാത്ത വീഡിയോയും സമര്‍പ്പിക്കണം. ആദ്യഘട്ട പരിശോധനയില്‍ വിജയിക്കുന്നവര്‍ക്ക് വിദഗ്ധ സമിതയിുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗില്‍ പങ്കെടുക്കാനാകും. അപേക്ഷയോടൊപ്പം ഭിന്നശേഷി തെളിയിക്കുന്ന യുഡിഐഡി കാര്‍ഡ് അല്ലെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് നല്കുന്ന ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ എന്നിവ സമര്‍പ്പിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ സർക്കാർ പരിപാടികളിലും മറ്റ് ഔദ്യോഗിക വേദികളിലും കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കും. ഇതിനു പുറമെ ആര്‍ട്ട് ട്രൂപ്പിൻ്റെ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനം അതിലെ ഭിന്നശേഷി കലാപ്രതിഭകൾക്ക് നല്‍കുയും ചെയ്യും.
അപേക്ഷാ ഫോറം കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ വെബ് സൈറ്റില്‍(www.socialsecuritymission.gov.in) ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും കലാപ്രകടനത്തിൻ്റെ വീഡിയോയും dcktymsid@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. അവസാന നവംബർ ഏഴ്. ഫോൺ: 9645813081
- Log in to post comments