Skip to main content

നിയുക്തി 2026 തൊഴിൽ മേള നവംബർ 14ന് 

 

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ 2026 നവംബർ 14-ന് പുന്നപ്ര കാർമൽ കോളജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ  “നിയുക്തി 2026” തൊഴിൽ മേള സംഘടിപ്പിക്കും. ഉദ്ഘാടനം അമ്പലപ്പുഴ എം.എൽ.എ. ജി. സുധാകരൻ നിർവ്വഹിക്കും. പ്രായപരിധി: 18 മുതൽ 40 വയസ്സ് വരെ. യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, പാരാ മെഡിക്കൽ ബിരുദം, ബിരുദാരന്തര ബിരുദം. ഉദ്യോഗാർത്ഥികൾ അഞ്ചു സെറ്റ് ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 14 രാവിലെ 8.30-ന് എത്തണം. ഫോൺ : 0477-2230624, 8304057735

date