പ്രൊജക്റ്റ് കോഓർഡിനേറ്റർ നിയമനം; അപേക്ഷിക്കാം
കേരള ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയിൽ വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന "ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്മന്റ് ഇൻ ഇന്‍ലാന്‍ഡ് അക്വാട്ടിക് എക്കോസിസ്റ്റംസ് (2026-27)" ഘടക പദ്ധതിയുടെ നിർവ്വഹണത്തിനായി താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് കോ-ഓർഡിനേറ്ററെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസിൽ ബിരുദം (B.F.Sc.), ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം (M.F.Sc.), കൂടാതെ അംഗീകൃത സർവകലാശാലയിൽ നിന്നും ഇൻഡസ്ട്രിയൽ ഫിഷറീസ്/ മാരികൾച്ചർ/ മറൈൻ ബയോളജി/ കോസ്റ്റൽ അക്വാകൾച്ചർ/ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്/ അക്വാകൾച്ചർ/ അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ ക്യാപ്ച്ചർ ആൻഡ് കൾച്ചർ ഫിഷറീസ്/ അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ/ ഫിഷ് പ്രൊസസ്സിംഗ് ടെക്നോളജി ആൻഡ് അക്വാകൾച്ചർ/ അക്വാകൾച്ചർ എൻജിനീയറിംഗ്/ സുവോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. പ്രവൃത്തിപരിചയം ഉള്ളവർക്കും, കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും മുൻഗണന. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ സഹിതം വെള്ള പേപ്പറിൽ അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ആലപ്പുഴയ്ക്ക് തപാൽ മാർഗ്ഗമോ നേരിട്ടോ സമർപ്പിക്കണം. അവസാന തീയതി നവംബർ 16 വൈകുന്നേരം 4 മണി. ഫോൺ: 0477 2251103
- Log in to post comments