അപേക്ഷ ക്ഷണിച്ചു
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത്, നാഷണൽ സർവീസ് സ്കീം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെൻ്റ് എറണാകുളം ജില്ലാതല പ്രസംഗ മത്സരങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജില്ലാതല മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടും. ദേശീയ തലത്തിൽ സെലക്ഷൻ കിട്ടുന്നവർക്ക് ഇന്ത്യയുടെ പാർലമെൻ്റ് മന്ദിരത്തിൽ പ്രസംഗിക്കാൻ അവസരം ലഭിക്കും. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നതാണ് വിഷയം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം നടത്താം. 2026 ഓഗസ്റ്റ് 17 അടിസ്ഥാനമാക്കി 18–25 വയസ്സുള്ളവർക്ക് പങ്കെടുക്കാം. നവംബർ 13ന് കാലടി ആദിശങ്കര എൻജിനീയറിങ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് മത്സരം. നവംബർ 10നകം അപേക്ഷിക്കണം.
ഫോൺ:0484-2422800,9961834752,8821255501
- Log in to post comments