Post Category
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സെലക്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു
മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2027-29 വര്‍ഷം അറിയിക്കുവാന്‍ സാധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് താല്‍ക്കാലിക സെലക്ട് ലിസ്റ്റ് തയ്യാറാക്കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി മല്ലപ്പള്ളി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in ലൂടെയോ ലിസ്റ്റ് പരിശോധിക്കാം. സെലക്ട് ലിസ്റ്റുകള്‍ സംബന്ധിച്ച് പരാതികള്‍ ഉള്ള പക്ഷം നവംബര്‍ 18ന് മുമ്പ് മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0469 2785434.
date
- Log in to post comments