Post Category
താത്പര്യപത്രം ക്ഷണിച്ചു
കരിയർ ഇൻ ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ 2026-27 പദ്ധതിയുമായി സഹകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്വകാര്യ സംരംഭകർ/ സർക്കാർ ഏജൻസികൾ/ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചു. ഓട്ടോമൊബൈൽ എൻജിനിയറിങ്, കാറ്ററിങ് ടെക്നോളജി, ഹോട്ടൽ മാനേജ്മെന്റ്, മറ്റു ടെക്നിക് ഫീൽഡുകൾ തുടങ്ങിയ മേഖലകളിൽ പരിശീലനവും തൊഴിലും നൽകുന്ന പദ്ധതിയാണിത്. താത്പര്യമുള്ളവർ ബി-വിൻ പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി നവംബർ 25. വിവരങ്ങൾക്ക്: 0471-2727378, 2727379 (ഡയറക്ടറേറ്റ്, തിരുവനന്തപുരം), 0474-2914417 (കൊല്ലം), 0484-2429130, 2983130 (എറണാകുളം), 0492-2222335 (പാലക്കാട്), 0495-2377786, 2377796 (കോഴിക്കോട്).
പി.എൻ.എക്സ്. 4708/2026
date
- Log in to post comments