Skip to main content

ജില്ലാതല ഭക്ഷ്യ കമ്മീഷന്‍ യോഗം ചേര്‍ന്നു

ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിലുള്ള വിവിധ വകുപ്പുകളുടെ ജില്ലയിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം കെ എന്‍ സുഗതന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് പമ്പാ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.

ജില്ലയില്‍ ഭക്ഷ്യ ഭദ്രതാ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതായി യോഗം വിലയിരുത്തി. പോഷകാഹാര വിതരണത്തില്‍ നയപരമായ മാറ്റങ്ങള്‍ ഉള്‍പ്പെടെ വിവിധ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. അംഗനവാടികളിലെ പോഷകാഹാര വിതരണത്തിലെ പരാതികള്‍ പരിഹരിക്കാനും പരിശോധനകള്‍ ശക്തമാക്കാനും യോഗം നിര്‍ദ്ദേശിച്ചു.

എഡിഎം ആര്‍ രാജലക്ഷ്മിയുടെ മേല്‍നോട്ടത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍, സിഡിപിഒമാര്‍, കുടുംബശ്രീ ജില്ലാ മാനേജര്‍, നൂണ്‍ മീല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date