*വീട് ലഭിച്ച സന്തോഷത്തിലും ഉപ്പയുടെ ഓര്‍മ്മയില്‍ സജിത*
ടൗണ്‍ഷിപ്പില്‍ പുതിയ വീട് ലഭിച്ചതിന്റെ സന്തോഷത്തിലും സജിതയുടെ മനസ്സില്‍ നിറയുന്നത് ഉപ്പയുടെ ഓര്‍മ്മകളാണ്. കുടുംബത്തിന് സുരക്ഷിതമായൊരു വീട് ലഭിക്കണമെന്നതായിരുന്നു ഉപ്പയുടെ ആഗ്രഹം. ആഗ്രഹം സഫലമാകുന്നത് കാണാന്‍ ഉപ്പ കൂടെയില്ല. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ പ്രിയപ്പെട്ടവരുടെ അസാന്നിധ്യം സജിതയ്ക്ക് തീരാവേദനയാകുന്നു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട സജിതയ്ക്ക് ഒന്നാം സോണിലെ എഫ് ക്ലസ്റ്ററില്‍ 70-ാമത്തെ വീടാണ് ലഭിച്ചത്. ദുരന്തസമയത്ത് സജിത വീട്ടിലുണ്ടായിരുന്നില്ല ഉപ്പയും ഉമ്മയും മാത്രമായിരുന്നു വീട്ടില്‍. തിരിച്ചെത്തിയപ്പോള്‍ കണ്ടത് ചെളിയും വെള്ളവും നിറഞ്ഞ് തകര്‍ന്നുകിടക്കുന്ന വീടും സ്ഥലവുമാണ്. ഒരു ദിവസമെങ്കിലും ടടൗണ്ഷിപ്പിലെ വീട്ടില്‍ താമസിക്കണമെന്നായിരുന്നു ഉപ്പയുടെ ആഗ്രഹം. വീട് കിട്ടിയപ്പോള്‍ സന്തോഷമുണ്ട്. പക്ഷേ, വീട്ടില്‍ താമസിക്കാന്‍ കൂടെ ഉപ്പയില്ലല്ലോ എന്നതാണ് സങ്കടം. പുതിയ വീട്ടില്‍ സജിതയ്ക്കും ഉമ്മയ്ക്കും ഒരുമിച്ച് താമസിക്കാം.
- Log in to post comments