Post Category
*വനിതാ രത്‌ന പുരസ്‌കാരത്തിന് നോമിനേഷനുകള്‍ ക്ഷണിച്ചു*
വനിതാ ശിശു വികസന വകുപ്പ് 2026 ലെ വനിതാരത്‌ന പുരസ്‌കാരത്തിന് നോമിനേഷനുകള്‍ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ-ശാസ്ത്ര-സാങ്കേതിക മേഖലകള്‍, കലാരംഗം എന്നിങ്ങനെ ആറ് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനാണ് നോമിനേഷനുകള്‍ ക്ഷണിച്ചത്. അര്‍ഹരായ വ്യക്തികളെ സ്ഥാപനങ്ങള്‍, സംഘടനകള്‍,മറ്റു വ്യക്തികള്‍ നോമിനേറ്റ് ചെയ്യണം. നോമിനേഷനുകള്‍ നവംബര്‍ 30 നകം അതത് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.wcd.kerala.gov.in ലും ജില്ലാ വനിതാ ശിശു വികസന ഓഫീസിലും ലഭിക്കും. ഫോണ്‍- 04936-296362.
date
- Log in to post comments