മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി : സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പ്രയോജനം സമയബന്ധിതമായി ജനങ്ങളിൽ എത്തിക്കുക, നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉദ്യോഗസ്ഥർക്കായി തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു. റവന്യു സെക്രട്ടറി ടിങ്കു ബിസ്വാൾ അധ്യക്ഷനായി. ജില്ലകളിലെ കളക്ട്രേറ്റ്, താലൂക്ക്, വില്ലേജുകളിൽ നിന്നും സി എം ഡി ആർ എഫുമായി ബന്ധപ്പെട്ട ജീവനക്കാർ, സെക്രട്ടറിയേറ്റിലെ റവന്യു, ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് ശില്പശാല സംഘടിപ്പിച്ചത്.
സിഎംഡിആർഎഫ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, അപേക്ഷാ നടപടികൾ ലളിതവും വേഗത്തിലുമാക്കുക, ഓൺലൈൻ അപേക്ഷകളിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ, ഉദ്യോഗസ്ഥർക്കിടയിൽ ഏകോപനം ഉറപ്പാക്കുക, അർഹരായവർക്ക് സമയബന്ധിതമായി സഹായം ലഭ്യമാക്കുക, ഫണ്ട് വിനിയോഗത്തിലെ സുതാര്യത എന്നിവയെല്ലാം വിലയിരുത്തി.
പി.എൻ.എക്‌സ്. 4761/2026
- Log in to post comments