ദിശാ എക്സ്പോ: ശ്രദ്ധാകേന്ദ്രമായി വിദ്യാർഥികളുടെ ബൈപെഡൽ റോബോട്ട്
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന ദിശ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് എക്സ്പോയിൽ വിദ്യാർഥികൾ നിർമ്മിച്ച ബൈപെഡൽ റോബോട്ട് ശ്രദ്ധേയമാകുന്നു. മനുഷ്യനെപ്പോലെ രണ്ട് കാലുകളിൽ ചലിക്കാൻ കഴിയുന്ന റോബോട്ട് ചേളാരി എ.കെ.എൻ.എം ഗവ. പോളിടെക്നിക് കോളേജിന്റെ സ്റ്റാളിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
കോളേജിലെ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം വിദ്യാർഥികൾ എംമ്പഡഡ് പ്രോഗ്രാമിങ് പഠനത്തിന്റെ ഭാഗമായാണ് റോബോട്ട് വികസിപ്പിച്ചത്. നൽകുന്ന പ്രോഗ്രാമിങ് അനുസരിച്ച് വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും. നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വിവിധ പ്രവർത്തനങ്ങൾ ചെയ്യാൻ ഇതിന് സാധിക്കും. യന്ത്രഭാഗങ്ങളും കമ്പ്യൂട്ടർ പ്രോഗ്രാമുകളും ഒരുമിച്ച് പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് സാധാരണക്കാർക്ക് ഉൾപ്പെടെ ലളിതമായി മനസ്സിലാക്കാൻ ലക്ഷ്യമിട്ടാണ് വിദ്യാർഥികൾ ഇത് രൂപകൽപ്പന ചെയ്തത്.
- Log in to post comments