Skip to main content

നിലമ്പൂർ ബൈപ്പാസ് റോഡ് ഒന്നാംഘട്ടം: നവംബർ 16-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

‌നിലമ്പൂർ ബൈപ്പാസ് റോഡിന്റെ ഒന്നാംഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനം നവംബർ 16-ന് (തിങ്കളാഴ്ച) വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ പരിപാടിയിൽ അധ്യക്ഷനാകും.   റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, നിലമ്പൂർ ആര്യാടൻ ഷൗക്കത്ത് എം.എല്‍.എ, എം.പിമാരായ പ്രിയങ്ക ഗാന്ധി, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളാകും. നിലമ്പൂർ നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, നഗരസഭാ വൈസ് ചെയർപേഴ്സൺ ഷൗക്കത്തലി കുമഞ്ചേരി തുടങ്ങിയവർ പങ്കെടുക്കും. നിലമ്പൂര്‍ ‌ജ്യോതിപ്പടി മുതൽ വെളിയന്തോട് വരെയാണ് ഒന്നാം ഘട്ട പ്രവൃത്തി നടക്കുക.

date