Skip to main content

സരസ് മേളയില്‍ ഇന്റര്‍നാഷണല്‍ പവലിയനും

ഡിസംബര്‍ 22 മുതല്‍ 31 വരെ വേങ്ങര കൂരിയാട് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയില്‍ ഇന്റര്‍നാഷണല്‍ പവലിയനും സജ്ജമാക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ കമ്പനി പ്രതിനിധികള്‍, ബിസിനസ്  സംരഭകര്‍  എന്നിവര്‍ മേളയുടെ ഭാഗമാകും. കുടുംബശ്രീ സംരംഭകരുടെ  ഉത്പന്നങ്ങള്‍ക്കു രാജ്യത്തും പുറത്തും വിപണി കണ്ടെത്തുന്നതിനായി ബിസിനസ് മീറ്റും സംഘടിപ്പിക്കും. മലപ്പുറം മുനിസിപ്പല്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു ഇന്റര്‍നാഷണല്‍പവലിയന്‍  സബ് കമ്മിറ്റി യോഗം താനൂര്‍ നഗര സഭ ചെയര്‍പേഴ്‌സണ്‍  നസ്ല ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പര്‍ കെ.പി വാഹിദ അദ്ധ്യക്ഷത വഹിച്ചു. സുഹൈല്‍ പി.കെ. കുടുംബശ്രീ ജില്ലാപ്രോഗ്രാം മാനേജര്‍ കെ.എസ് ഹസ്‌കര്‍, ഹാസിഫ്  ഷമീം, ജെന്‍സണ്‍ എം ജോയ് എന്നിവര്‍ പ്രസംഗിച്ചു

date