Skip to main content

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ  ശിശുദിനാഘോഷം സംഘടിപ്പിച്ചു

 

 കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തുതല ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഒമ്പതാം വാർഡിലെ ഇല്ലത്തുകാവ് 42-ാം നമ്പർ അങ്കണവാടിയിൽ നടന്ന ആഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.

ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

​ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അശ്വിൻ അധ്യക്ഷത വഹിച്ചു.   ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി. വിജിമോൾ, പഞ്ചായത്തംഗം പി.ടി. ശശിധരൻ, സജിത ബൈജു ഐ.സി.ഡി.എസ്. സൂപ്പർവൈസർ അനില ശശിധരൻ, എ.ഡി.എസ്. പ്രസിഡന്റ് എം.കെ സുധ, സെക്രട്ടറി സോമ തുടങ്ങിയവർ പങ്കെടുത്തു.

date