Post Category
എരുമേലി വലിയതോട്; നിയമസഭാ സമിതിയുടെ സന്ദര്‍ശനം നാളെ
എരുമേലി വലിയതോടിന്‍റെ പാരിസ്ഥിതിക, മലിനീകരണ പ്രശ്നങ്ങൾ നേരിൽ കണ്ട് വിലയിരുത്തുന്നതിനായി സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നാളെ (നവംബർ 18 ബുധന്‍) എരുമേലി സന്ദര്‍ശിക്കും. തുടർന്ന് എരുമേലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേരും .എരുമേലിയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന സമിതി സന്നിധാനത്തെ പരിസ്ഥിതിക പ്രശ്നങ്ങൾ നേരിൽ കണ്ട് വിലയിരുത്തുകയും ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച സമിതിയുടെ 2021-23ലെ പ്രത്യേക റിപ്പോർട്ടിലെ ശുപാർശകളിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ വിലയിരുത്തുകയും ചെയ്യും.
നവംബർ 19നു രാവിലെ 10 ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേരുമെന്നും കേരള നിയമസഭ സെക്രട്ടറി-ഇൻ-ചാർജ് അറിയിച്ചു.
date
- Log in to post comments