Post Category
ഫോക് വില്ലേജിലെ മ്യൂസിയം തുറന്നു
കേരള ഫോക് ലോര്‍ അക്കാദമിയുടെ കീഴിലുള്ള മണിമലയിലെ ട്രാവന്‍കൂര്‍ ഫോക് വില്ലേജിലെ മ്യൂസിയം 2027 ജനുവരി ഒന്നുവരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാമെന്ന് അക്കാദമി സെക്രട്ടറി എം. പ്രദീപ് കുമാര്‍ അറിയിച്ചു. എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പ്രവര്‍ത്തന സമയം. പ്രവേശനം സൗജന്യമാണ്.
കലാ-സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനായി സാംസ്കാരിക സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സെന്ററിലെ ഓപ്പണ്‍ ഓഡിറ്റോറിയവും ഹാളുകളും വാടകയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ 8086648181 എന്ന നമ്പരില്‍ ലഭിക്കും.
date
- Log in to post comments