ചെമ്പിലോട് കേരളോത്സവം സമാപിച്ചു; ടൈറ്റാനിക് കോയ്യോടിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നവംബര്‍ 4 മുതല്‍ 15 വരെ സംഘടിപ്പിച്ച കേരളോത്സവം കലാ മത്സരങ്ങളോടെ സമാപിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം റൂസീന ടീച്ചര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മോഹനന് അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷൈജ അധ്യക്ഷത വഹിച്ചു. മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും കായിക അത്ലറ്റിക്സ് മത്സരങ്ങളിലെ ചാമ്പ്യന്‍ഷിപ്പും ടൈറ്റാനിക് കോയ്യോട് നേടി. കലാ-സാഹിത്യ മത്സരങ്ങളില്‍ കണയന്നൂര്‍ യുവധാര കലാ കായികവേദി ചാമ്പ്യന്മാരായി. വിജയികളായ ക്ലബുകള്‍ക്ക് ട്രോഫികളും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് എം. മോഹനന്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ. രാധാകൃഷ്ണന്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജിഷ ദില്‍ജിത്ത്, പഞ്ചായത്ത് സെക്രട്ടറി ഷിബിന്‍ എ.എം., അംഗങ്ങളായ സുബൈര്‍ മാസ്റ്റര്‍, പ്രീത, ഷര്‍മിന, ശഹീറ ഷറഫുദ്ദീന്, രജിന ടീച്ചര്‍, മഹേഷ്, ഉമേഷ് ചാല, വിനോദ് കുമാര്‍, ഷൈനി, സുനിത, ലിജിന, മോനിഷ ഹരിദാസ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ നിജിന സി.കെ., അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കുമാര്‍ ജി., ജൂനിയര്‍ സൂപ്രണ്ട് രാജീവന്, അക്കൗണ്ടന്റ് നിഷ എം., രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments