പുകയില രഹിത വിദ്യാലയം; പ്രവര്‍ത്തന ഉദ്ഘാടനം
പുകയില രഹിത വിദ്യാലയ ജില്ലാ പ്രഖ്യാപന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്(23) ഉച്ചയ്ക്ക് 2.30 ന് തളങ്കര ഗവ മുസ്ലീം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കും.കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ പുകയില രഹിത വിദ്യാലയ ജില്ലാ പ്രഖ്യാപന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിക്കും. പുകയില രഹിത വിദ്യാലയ പ്രഖ്യാപനവും കുട്ടികളുടെ സംരക്ഷണ ചങ്ങലയുടെ ഉദ്ഘാടനവും ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ റംസീന റിയാസ് പുകയില വിരുദ്ധ പ്രതിഞ്ജ ചൊല്ലികൊടുക്കും. ജില്ലാ ഭരണകൂടം,ജില്ലാ ആരോഗ്യ വകുപ്പ്,ദേശീയ പുകയില നിയന്ത്രണ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എ ഡി എം എന്‍ ദേവിദാസ്, കാസര്‍കോട് ഡി എല്‍ എസ് എ സെക്രട്ടറി ഫിലിപ്പ് തോമസ്, ഡിഎംഒ:ഡോ.എ.പി ദിനേഷ് കുമാര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജേക്കബ് ജോണ്‍,നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി നന്ദനന്‍ പിള്ള എന്‍,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ഗിരീഷ് ചോലയില്‍,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജെ അരുണ്‍,കാസര്‍കോട് ഡി ടി ഒ ഡോ ടി പി ആമിന എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.
- Log in to post comments