Skip to main content

ബാലസുരക്ഷാ യാത്ര സംഘടിപ്പിച്ചു

ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ചൈൽഡ് ഹെൽപ്‌ലൈൻ, ശരണബാല്യം പദ്ധതി എന്നിവയുടെ നേതൃത്വത്തിൽ തിരൂരിൽ 'ബാലസുരക്ഷാ യാത്ര' സംഘടിപ്പിച്ചു. 'അതിക്രമങ്ങളില്ലാത്ത ബാല്യത്തിനായി ഒരു കയ്യൊപ്പ്' എന്ന സന്ദേശമുയർത്തി തിരൂർ റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡുകൾ, ഹോട്ടലുകൾ, വിവിധ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണ പരിപാടികൾ നടത്തിയത്.
യാത്രക്കാരുടെയും പൊതുജനങ്ങളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ട് 'അതിക്രമങ്ങളില്ലാത്ത ബാല്യത്തിനായി ഒരു കയ്യൊപ്പ്' എന്ന പേരിൽ ഒപ്പ് ശേഖരണവും നടന്നു. കൂടാതെ ബാലാവകാശങ്ങൾ, സുരക്ഷ, ബാലവേല തടയൽ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ജനകീയ സമ്പർക്ക പരിപാടിയും യാത്രയുടെ ഭാഗമായി സംഘടിപ്പിച്ചു.
തിരൂർ റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങ് സ്റ്റേഷൻ മാനേജർ വിനോദ് ഉദ്ഘാടനം ചെയ്തു. ആർ.പി.എഫ് എസ്.ഐ ബിനു, അസിസ്റ്റന്റ് ലേബർ ഓഫീസർ യു.വി സുമിത്, റെയിൽവെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. അഞ്ജന, ചൈൽഡ് ഹെൽപ്‌ലൈൻ കോർഡിനേറ്റർ ജോർജ് ജൂനിയസ്, സൂപ്പർവൈസർ ഫായിസ് തുടങ്ങിയവർ സംസാരിച്ചു.

date