വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം: ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യന്മാർ
നാലു ദിവസം നീണ്ടുനിന്ന വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.എസിൽ സമാപിച്ചു. 634 പോയിന്റോടെ ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ്. ഓവറോൾ കിരീടം കരസ്ഥമാക്കി. 577 പോയിന്റോടെ കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും 514 പോയിന്റോടെ ആതിഥേയരായ പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 295 പോയിന്റോടെ ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ്. ഒന്നാം സ്ഥാനത്തും 248 പോയിന്റോടെ കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. രണ്ടാം സ്ഥാനത്തും 237 പോയിന്റോടെ പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 267 പോയിന്റോടെ വാടാനപ്പള്ളി കെ.എൻ.എം.വി.എച്ച്.എസ്.എസ്. ഒന്നാമതും 259 പോയിന്റോടെ ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ്. രണ്ടാമതുമെത്തി. 221 പോയിന്റുമായി ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച്.എസ്. മൂന്നാം സ്ഥാനം നിലനിർത്തി.
യു.പി. വിഭാഗത്തിൽ ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ്., തളിക്കുളം എസ്.എൻ.വി.യു.പി.എസ്., ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച്.എസ്., വാടാനപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ആർ.സി.യു.പി. സ്കൂൾ ഒന്നാം സ്ഥാനം പങ്കിട്ടു.
എൽ.പി. വിഭാഗത്തിൽ 65 പോയിന്റോടെ നാട്ടിക സൗത്ത് എസ്.എൻ.ഡി.പി. എൽ.പി.എസ്. ഒന്നാം സ്ഥാനം നേടിയപ്പോൾ, 63 പോയിന്റുമായി തളിക്കുളം എസ്.എൻ.വി.യു.പി.എസ്., കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്., എടത്തിരുത്തി സെന്റ് ആൻസ് സി.യു.പി.എസ്. എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.
സംസ്കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ്. 88 പോയിന്റുമായി ഒന്നാം സ്ഥാനവും യു.പി. വിഭാഗത്തിൽ നാട്ടിക വെസ്റ്റ് കെ.എം.യു.പി.എസ്. 88 പോയിന്റുമായി ഒന്നാം സ്ഥാനവും നേടി.
അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ വാടാനപ്പള്ളി കെ.എൻ.എം.വി.എച്ച്.എസ്.എസ്. 95 പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ, യു.പി. വിഭാഗത്തിൽ പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.എസും ചെന്ത്രാപ്പിന്നി എച്ച്.എസ്.എസും 65 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു.
എൽ.പി. അറബിക് വിഭാഗത്തിൽ 45 പോയിന്റ് വീതം നേടി എടത്തിരുത്തി സെന്റ് ആൻസ് സി.യു.പി.എസ്., പള്ളിപ്രം വി.വി.യു.പി.എസ്., ചേറ്റുവ ജി.എം.യു.പി.എസ്. തുടങ്ങിയ 11 സ്കൂളുകൾ ഒന്നാം സ്ഥാനത്തെത്തി.
- Log in to post comments