ദേശീയ മന്ത് രോഗ ദിനം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു*
*
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം തൃശൂർ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, കോ-ഓപ്പറേറ്റീവ് കോളേജ് തൃശ്ശൂർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ മന്ത് രോഗ ദിനാചരണം ആചരിച്ചു. കോ-ഓപ്പറേറ്റീവ് കോളേജിൽ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാജൻ ജെ. പല്ലൻ എം.എൽ.എ. നിർവഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ചന്ദ്രൻ വിശിഷ്ടാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം. സുജാത മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ് ദിനാചരണ സന്ദേശം അവതരിപ്പിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. നിർമ്മൽ വിഷയാവതരണം നടത്തി.
കോർപറേഷൻ കൗൺസിലർ അഡ്വ. രേഷ്മ മേനോൻ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ.വി. ഗീത, കോ-ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റ് ടി.എസ്. സജീവൻ, പ്രിൻസിപ്പൽ സുരേഷ് കുമാർ, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് വൺ സി.സി. മനോജ് ചന്ദ്രൻ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സി.എം. ശ്രീജ, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് പി.പി. ഹനീഷ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ സി.ആർ. രാജേന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.പി. ജൈജൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ സന്തോഷ് ജോർജ് സ്വാഗതവും ജില്ലാ ബയോളജിസ്റ്റ് ശ്രീകാന്ത് നന്ദിയും രേഖപ്പെടുത്തി.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം കോഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ജീവനക്കാരുടെ നേതൃത്വത്തിൽ മന്ത് രോഗപ്രതിരോധത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രദർശനവും എക്സിബിഷനും നടന്നു.
- Log in to post comments