*ശിശുദിനാഘോഷം 'വർണ്ണോത്സവം 2026' ഇന്ന് ( നവംബർ 14)*
ജില്ലാ ഭരണകൂടം, ജില്ലാ ശിശുക്ഷേമ സമിതി, പൊതുവിദ്യാഭ്യാസ വകുപ്പ്, തൃശ്ശൂർ കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശിശുദിനാഘോഷം 'വർണ്ണോത്സവം 2026' ഇന്ന് ( നവംബർ 14) സംഘടിപ്പിക്കും.
രാവിലെ എട്ടിന് തൃശ്ശൂർ സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കുട്ടികളുടെ പ്രധാനമന്ത്രി ലെവിൻ ലിയാന്റോ നയിക്കുന്ന ശിശുദിന റാലി തൃശ്ശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ ചേർന്ന് ടൗൺഹാളിൽ റാലിയെ സ്വീകരിക്കും.
തുടർന്ന്, പതാക ഉയർത്തലും ശിശുദിനാഘോഷങ്ങളുടെ ഉദ്ഘാടനവും കുട്ടികളുടെ ചാച്ചാജി നിർവഹിക്കും.
കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുത്ത പി.ജെ. ജിസ്മിയ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്പീക്കറായി തിരഞ്ഞെടുത്ത ഇവാനിയ കെ. ബിനോയ് മുഖ്യപ്രഭാഷണം നടത്തും. രാജൻ ജെ. പല്ലൻ എം.എൽ.എ. ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും.
വിജയികൾക്കുള്ള സമ്മാനദാനം അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ്. എം. സന്ദീപ്, വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല , ജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിത് ജോൺ, വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജു പി.എസ്. എന്നിവർ നിർവഹിക്കും. ടി.എം. അവനിജ മാലിന്യമുക്ത പ്രതിജ്ഞയും ടി.എസ്. ഫാത്തിമ സഹല ലഹരി വിമുക്ത പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും.ടി.ആർ. ആരാധ്യ സ്വാഗതവും എ.എസ്. സാൻഡ്രിയ നന്ദിയും പറയും.
- Log in to post comments