Post Category
എരുമേലി വലിയതോട്: നിയമസഭാ സമിതി ഇന്നു സന്ദർശിക്കും
എരുമേലി വലിയതോടിന്റെ നിലവിലുള്ള പാരിസ്ഥിതിക, മലിനീകരണ പ്രശ്നങ്ങൾ നേരിൽ വിലയിരുത്തുന്നതിനായി കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ഇന്നു (നവംബർ 18, ബുധൻ) രാവിലെ പത്തിന് വലിയതോട് സന്ദർശിക്കും. തുടർന്ന് എരുമേലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേരും.
ശബരിമല സന്നിധാനത്തെ പാരിസ്ഥിതിക, മലിനീകരണ പ്രശ്നങ്ങൾ നേരിൽ കണ്ട് വിലയിരുത്തുന്നതിനും ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച സമിതിയുടെ പ്രത്യേക റിപ്പോർട്ടിലെ ശിപാർശകളിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനുമായി വൈകിട്ട് സന്നിധാനവും പരിസരപ്രദേശങ്ങളും സന്ദർശിക്കും. നാളെ (നവംബർ, 19 വ്യാഴം) രാവിലെ 10ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ അവലോകനയോഗവും ചേരും.
date
- Log in to post comments