Skip to main content

*ദേശീയപാത 66: സംയോജിത ഡ്രൈനേജ് മാനേജ്‌മെന്റ് സിസ്റ്റം അവലോകന യോഗം ചേർന്നു*

 

 

ദേശീയപാത 66-ന്റെ നിർമാണത്തെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ നേതൃത്വത്തിൽ സംയോജിത ഡ്രൈനേജ് മാനേജ്‌മെന്റ് സിസ്റ്റം അവലോകന യോഗം ചേർന്നു.

 

വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശങ്ങളിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ അനുയോജ്യമായ  സംവിധാനങ്ങൾ ഒരുക്കി കൃത്യമായ ഔട്ട്‌ലെറ്റുകളുമായി ബന്ധിപ്പിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ ദേശീയപാതയുടെ ഡ്രൈനേജുകൾ തുറന്ന് നൽകാനും സ്വകാര്യ ഭൂമി ആവശ്യമായി വരുന്ന ഇടങ്ങളിൽ ഭൂവുടമകളുടെ സമ്മതം വാങ്ങി തുടർനടപടികൾ സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.

 

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഡ്രൈനേജ് നിർമാണ പ്രവൃത്തികളുടെ നിലവിലെ എസ്റ്റിമേറ്റ് തുകയും പ്രൊപ്പോസലുകളും യോഗം വിലയിരുത്തി.  പ്രദേശങ്ങളിൽ നിന്നുമുള്ള വെള്ളം കൾവെർട്ടുകളിലേക്ക് ഒഴുക്കി അവിടെനിന്ന് കനോലി കായലിലേക്ക്  എത്തിക്കുന്നതിനുള്ള സാങ്കേതിക വശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. 

 

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമരാമത്ത്, റവന്യൂ  വകുപ്പുകളിലെ  ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി ഓഫീസർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date