Skip to main content

തെരുവുനായ ഷെല്‍ട്ടര്‍; താല്‍പര്യപത്രം ക്ഷണിച്ചു

 

 

വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിനായി സൗജന്യമായി ഭൂമി വിട്ടുനല്‍കാന്‍ തയ്യാറുള്ള വ്യക്തികള്‍, ട്രസ്റ്റുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. പദ്ധതിക്കായി കുറഞ്ഞത് 34 സെന്റ് കരഭൂമി ഉണ്ടായിരിക്കണം. ജനവാസ കേന്ദ്രങ്ങളില്‍നിന്ന് നിശ്ചിത അകലം പാലിക്കുന്നതും വാഹനങ്ങള്‍ക്ക് സുഗമമായി എത്തിച്ചേരാന്‍ വഴിസൗകര്യമുള്ളതും വെള്ളം, വൈദ്യുതി സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നതുമായ സ്ഥലമായിരിക്കണം. നിയമതര്‍ക്കങ്ങളോ ബാധ്യതകളോ ഇല്ലാത്ത ഭൂമി സ്ഥിരമായി പഞ്ചായത്തിന് സൗജന്യമായി കൈമാറാന്‍ തയ്യാറുള്ളവര്‍ക്ക് അപേക്ഷിക്കാം.

 

ഭൂമി വിട്ടുനല്‍കാനുള്ള സമ്മതപത്രം, ആധാരത്തിന്റെ പകര്‍പ്പ്, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഭൂനികുതി രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ബാധ്യതാരഹിത സാക്ഷ്യപത്രം, തിരിച്ചറിയല്‍ രേഖ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. താല്‍പര്യമുള്ളവര്‍ നവംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. ലഭിക്കുന്ന അപേക്ഷകളില്‍ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2681240.

date