Skip to main content

ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം

ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസ് ഡിസംബറിൽ ആരംഭിക്കുന്ന വിവിധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡേറ്റാ അനലിറ്റിക്സ്, എ.ഐ ആൻഡ് റോബോട്ടിക്സ്, ഐ.ഒ.ടി ആൻഡ് റോബോട്ടിക്സ്, ഡേറ്റാ സയൻസ് യൂസിങ് പൈത്തൺ, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് യൂസിങ് പൈത്തൺ ജാംഗോ തുടങ്ങിയ മേഖലകളിലാണ് ഇന്റേൺഷിപ്പ് അവസരം. താല്പര്യമുള്ളവർക്ക് https://skillcentre.ihrd.ac.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9495069307, 8547005087, 8136882389, 0471 2550612.

date