കാട്ടുപന്നി ശല്യം; കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
കാട്ടുപന്നികള്‍ കൃഷിയിടങ്ങളില്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ തടയുന്നതിനും കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എളവള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.യു സരിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അശോകന് മൂക്കോല അധ്യക്ഷത വഹിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ പി. ശ്രീജ 'കൃഷിയിടത്തിലെ കാട്ടുപന്നി ശല്യം നിയന്ത്രണം' എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തിവരികയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത പറഞ്ഞു.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷിക് വലിയകത്ത്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.ബി. ജയ, വാര്‍ഡ് അംഗം തുളസി രാമചന്ദ്രന്, രഞ്ജിത്ത്, കൃഷി ഓഫീസര്‍ സ്വപ്ന, അസിസ്റ്റന്റ് സെക്രട്ടറി ഷീബ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ. ഗിരിജ നന്ദി പറഞ്ഞു.
- Log in to post comments