Post Category
സരസ് മേള: ടോക്ക് ഷോയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തി
ദേശീയ സരസ് മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'സംവാദ്' ടോക്ക് ഷോയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കൊണ്ടോട്ടി എം.എൽ.എ ഓഫീസിൽ കമ്മിറ്റി യോഗം ചേർന്നു. ടി.പി അഷ്റഫ് അലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ആറ് ദിവസങ്ങളിലായി വൈവിധ്യമാർന്ന വിഷയങ്ങളിൽ ടോക്ക് ഷോകൾ സംഘടിപ്പിക്കാനും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
വർക്കിങ് കൺവീനർ ശ്രീയേഷ് വിഷയാവതരണം നടത്തി. കമ്മിറ്റി കൺവീനർ നജ്മ തബഷീറ നിർദേശങ്ങൾ നൽകി. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ മെഹ്നാസ്, സി.ഡി.എസ് ചെയർപേഴ്സൺ ഷാജിത, ജസ്ന പാലക്കൽ, ടി.പി.എം ബഷീർ, എ.പി മുഹമ്മദ് റാഫി, റിയാസ് പുൽപ്പറ്റ, കെ.എം നിസാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം മാനേജർ കെ.എസ് ഹസ്‌ക്കർ സ്വാഗതവും ജോയിന്റ് കൺവീനർ സുബിത നന്ദിയും പറഞ്ഞു.
date
- Log in to post comments