Skip to main content

ദേശീയ സരസ് മേള: സുരക്ഷയ്ക്കായി 500 വളണ്ടിയർമാർ

ദേശീയ സരസ് മേളയുടെ സുഗമമായ നടത്തിപ്പും സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായി 500 വളണ്ടിയർമാരുടെ സേവനം പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി ചേർന്ന സരസ് മേള ലോ ആൻഡ് ഓർഡർ വളണ്ടിയർ കമ്മിറ്റി യോഗം വിവിധ സുരക്ഷാ ക്രമീകരണങ്ങൾക്ക് രൂപം നൽകി. ലോ ആൻഡ് ഓർഡർ വളണ്ടിയർ കമ്മിറ്റി ചെയർമാൻ പി. ഉബൈദുള്ള യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനും കമ്മിറ്റി കൺവീനറുമായ പി.കെ അസ്‍ലു അധ്യക്ഷത വഹിച്ചു.
മേളയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ സേവനം ലഭ്യമാക്കാനും ക്രമസമാധാന പാലനത്തിനായി ആവശ്യമായ പൊലീസ് സംവിധാനങ്ങൾ ഒരുക്കാനും മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ വകുപ്പുകളുടെ എയ്ഡ് പോസ്റ്റുകളും സജ്ജീകരിക്കും.
കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒമ്പതംഗ കോർ കമ്മിറ്റിയും രൂപീകരിച്ചു. സിവിൽ ഡിഫൻസ്, ട്രോമാകെയർ വളണ്ടിയർമാർ, എൻ.സി.സി, യുവജന ക്ലബുകൾ, പ്രാദേശിക യുവജനങ്ങൾ, വനിതകൾ തുടങ്ങിയവരെ ഉൾപ്പെടുത്തി 500 അംഗ വളണ്ടിയർ സംഘത്തെ സജ്ജമാക്കും. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് ആക്ഷൻ പ്ലാൻ തയ്യാറാക്കാനും തീരുമാനിച്ചു.
സരസ് മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട പദ്ധതി വിശദീകരണം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. വിവിധ സബ് കമ്മിറ്റി വർക്കിങ് കൺവീനർമാർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ കൗൺസിലർ സദാദ്, ഹർഷൽ ചാക്കീരി, സി.കെ.എ റസാഖ്, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസീറ, ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ, വേങ്ങര എസ്.ഐ രഞ്ജിത്ത്, വി.എസ് റിജേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി വർക്കിങ് കൺവീനർ കെ.എസ് ഹസ്കർ സ്വാഗതവും പറപ്പൂർ സി.ഡി.എസ് ചെയർപേഴ്സൺ റംല നന്ദിയും പറഞ്ഞു.

date