തൃശ്ശൂര്‍ ജില്ലാ ക്ഷീരസംഗമം; സ്വാഗതസംഘ രൂപീകരണയോഗം ചേര്‍ന്നു
തൃശ്ശൂര്‍ ജില്ല ക്ഷീരസംഗമം 2026 ന്റെ സ്വാഗതസംഘം രൂപീകരണ യോഗം ചേര്‍ന്നു. കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗം എം.എല്‍.എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കവിത പദ്ധതി വിശദീകരണം നടത്തി. കൊടകര ബ്ലോക്കിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ മീനാ മദനന്, ടെസ്സി ജോസഫ് ജോയി നെല്ലിശ്ശേരി എന്നിവരും മാള ബ്ലോക്ക് വൈസ് പ്രസിഡന്റ് ബൈജു എടത്താടന്‍, കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമീള ഗിരീശന്, കെ.സി.എം.എം.എസ് പ്രതിനിധികളായ ടി.എന്‍ സത്യന്, താര ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. തൃശ്ശൂര്‍ ജില്ല അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രിയാ ദേവി ബജറ്റ് അവതരിപ്പിച്ചു. ചടങ്ങില്‍ കനകമല ക്ഷീരസംഘം പ്രസിഡന്റ് വി.ഒ ഷാജു സ്വാഗതവും സിജോണ്‍ ജോണ്സണ് കുന്നത്ത് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സംഘങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments