Skip to main content

സെക്യൂരിറ്റി ഗാർഡ് നിയമനം

എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (എച്ച്.എം.സി മുഖേന) നിയമനം നടത്തുന്നു. കെക്സ്‌കോണിൽ നിന്നുള്ള വിമുക്തഭടന്മാർക്ക് മുൻഗണനയുണ്ട്. 2026 ജനുവരി ഒന്നിന് 60 വയസ്സ് കവിയരുത്. പ്രതിദിനം 600 രൂപയാണ് വേതനം. വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 26-ന് രാവിലെ 11-ന് എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടക്കും. ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകണം. ഫോണ്‍: 0483-2701029.

date