എക്സ്പോര്‍ട്ട് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു
വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എക്സ്പോര്‍ട്ട് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. എം.എസ്.എം.ഇ യുടെ പ്രകടനം മെച്ചപ്പെടുത്താനായി സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ പ്രാദേശിക വിപണിയില്‍ നിന്ന് ആഗോള വിപണിയിലേക്ക് എത്തിക്കുക, നിയമവശങ്ങള്‍ പരിചയപ്പെടുത്തുക, സംരംഭകരുടെ സംശയങ്ങളും പ്രശ്നങ്ങളും പരിഹരിക്കുക എന്നിങ്ങനെയാണ് എക്സ്പോര്‍ട്ട് വര്‍ക്ക്ഷോപ്പിന്റെ ലക്ഷ്യം. സംരഭകര്‍ക്ക് വിദഗ്ധരുമായി സംവദിക്കാനുമുള്ള അവസരം വര്‍ക്ക്ഷോപ്പിലൂടെ ലഭിച്ചു.
ആലത്തൂര്‍ പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍ സര്‍ക്കിള്‍ പോസ്റ്റ് ഓഫീസ് ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസര്‍ സിയാഫര് കാസിം,ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് എഡിഐഒ സഞ്ജാദ് ബഷീര്‍,കുഴല്‍മന്ദം ബ്ലോക്ക് ഐഇഒ പി.ദീപ,ആലത്തൂര്‍ ബ്ലോക്ക് ഐഇഒ രാഹുല്‍ വിജയ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments