Post Category
'മലബാർ വീര സംഗമം' നവംബർ 28 ന് കണ്ണൂരിൽ
സൈനിക ക്ഷേമ വകുപ്പ് കേരള, കർണാടക സബ് ഏരിയയുടെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാർക്കും വീർ നാരികൾക്കും ഫാമിലി പെൻഷൻകാർക്കുമായി 'മലബാർ വീര സംഗമം' സംഘടിപ്പിക്കുന്നു. നവംബർ 28 ന് രാവിലെ എട്ട് മുതൽ കണ്ണൂർ ഡി.എസ്.സി. സെന്റർ ആൻഡ് റെക്കോർഡ്സിലാണ് പരിപാടി. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിമുക്തഭടന്മാർ, വീർ നാരികൾ, ഫാമിലി പെൻഷൻകാർ എന്നിവർക്ക് പങ്കെടുക്കാം.
പെൻഷൻ, സർവീസ് രേഖകളിലെ അപാകതകൾ പരിഹരിക്കുന്നതിനും വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനുമാണ് സംഗമം സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നവർ പി.പി.ഒ, ഡിസ്ചാർജ് ബുക്ക്, പെൻഷൻ ബുക്ക്, പുതുക്കിയ ബാങ്ക് പാസ്ബുക്ക്, ബന്ധപ്പെട്ട കത്തിടപാടുകളുടെയും രേഖകളുടെയും പകർപ്പുകൾ എന്നിവ കൊണ്ടുവരണം.
ഫോൺ: 9503702499, 6005195093, 04952771881
date
- Log in to post comments